കാഞ്ഞിരപ്പുഴ: പൊറ്റശേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിന്റെ ശതോത്തര രജതജൂബിലിയുടെ ഭാഗമായി എൻഎസ്എസ് യൂണിറ്റ് സംഘടിപ്പിച്ച രക്തദാന ക്യാന്പ് ജില്ലാ പഞ്ചായത്ത് മെംബർ ബീന ജോയ് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ വി.കെ. റഷീന അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ പി. സന്തോഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി മൈക്കിൾ ജോസഫ്, പി.എ. അജയ്, എച്ച്. അനീസ്, സി.കെ. ജിഷ്ണുവർദ്ധൻ, ലീഡർമാരായ ആൻ മരിയ വിനോദ്, പി. ഷമ്മാസ്, ഇ.പി. ആര്യ എന്നിവർ പ്രസംഗിച്ചു. മണ്ണാർക്കാട് താലൂക്ക് ആശുപത്രിക്കായി നടത്തിയ ക്യാന്പിൽ നിന്ന് 45 യൂണിറ്റ് രക്തമാണ് സമാഹരിച്ചത്.
ജാഗ്രത പാലിക്കണം
വണ്ടിത്താവളം: പാറക്കുളമ്പ് - മല്ലൻകുളമ്പ് റോഡരികിൽ കുടി വെള്ള പൈപ്പ് സ്ഥാപിക്കുന്നതിനാൽ ഇരുചക്ര വാഹനമൊഴികെയുള്ളവ സഞ്ചരിക്കുന്നതിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. വണ്ടിത്താവളത്തുനിന്നും മുതലമടയിലേക്ക് ദൂരക്കുറവെന്നതിനാൽ കൂടുതൽ വാഹനങ്ങൾ ഇതുവഴിയാണ് പതിവ് സഞ്ചാരം. രാത്രിസമയങ്ങളിൽ സ്ഥലപരിചയമില്ലാത്തവർ കാറോ മറ്റു വാഹനങ്ങളിലോ എത്തിയാൽ മണ്ണിടിച്ചിൽ സാധ്യതയുമുണ്ട് . രണ്ടു ദിവസത്തിനകം പൈപ്പിടൽ പൂർത്തിയാവുമെന്ന് അധികൃതർ അറിയിച്ചു.